ബാഗ്ദാദ്: ഇറാഖില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഐ എസ് ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തിലാണ് മരണം. നിനവെ പ്രവിശ്യ സ്വദേശിയായ ഖലീദ് അല്‍ സര്‍ഹീദ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ മൊസൂള്‍ മേഖലയിലെ മഖ്മുര്‍ദ പട്ടണത്തിനടുത്തുള്ള ഗ്രാമത്തിലാണ് ഐഎസ് ഭീകരര്‍ ഇറാഖി സൈന്യത്തെ ആക്രമിച്ചത്. ആക്രമിച്ച ഭീകരരെ നേരിടാന്‍ നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഖലീദ്.സംഭവത്തില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് ഭീകര സംഘം അറിയിച്ചു. കിര്‍കുക്കില്‍ ഒരാഴ്ച മുമ്പു നടത്തിയ ആക്രമണത്തില്‍ ഐഎസ് ഭീകര സംഘം 13 പേരം വധിച്ചിരുന്നു.നിലവില്‍ 2500 യു എസ് സൈനികര്‍ ഉള്‍പ്പെടുന്ന 3500 അംഗ അന്താരാഷ്ട്ര സുരക്ഷാ സേനയാണ് ഇറാക്കിനെ സുരക്ഷാ കാര്യങ്ങളില്‍ സഹായിക്കുന്നത്.