ദുബായ്: യുഎഇയില്‍ ഇന്ന് 620 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 377394 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 785 പേർ രോഗമുക്തി നേടി.

മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ 728886 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 719948 പേർ രോഗമുക്തി നേടി. 2062 പേർ മരിച്ചു.