കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രതയാണ് ബിഷപ്പ് ഉയര്‍ത്തിയതെന്ന് ജോസ് കെ മാണി പറഞ്ഞു.
മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേളത്തിന്റെ മതസാഹോദര്യം സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
എന്നാൽ ബിഷപ്പിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചെന്നും ജോസ് കെ മാണി തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മത സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നില്‍പ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.