ഷാർജ: കുട്ടികള്‍ സഞ്ചരിക്കുന്ന സ്കൂള്‍ ബസ് എവിടെയെത്തിയെന്നതടക്കമുളള കാര്യങ്ങള്‍ അറിയാന്‍ മാതാപിതാക്കള്‍ക്ക് സൗകര്യമൊരുക്കി ഷാർജ പ്രവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി. യുവർ ചില്‍ഡ്രന്‍ ആർ സേഫ് എന്ന പേരിലുളള ആപ്പിലൂടെയാണ് ഇത് സാധ്യമാകുക. 122 സ്വകാര്യ സ്കൂളുകളിലെ ബസുകളില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ ഹാജർ ബസ് സൂപ്പർവൈസർമാർക്ക് രേഖപ്പെടുത്താനും ആപ്പില്‍ സൗകര്യമുണ്ട്. എസ് പി ഇ എയുടെ ഹെഡ് ക്വാർട്ടേഴ്സിലാണ് പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുക. ഏതെങ്കിലും തരത്തിലുളള അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് ആപ്പിലൂടെ സന്ദേശമെത്തുകയും ചെയ്യും.