അബുദബി : സ്വദേശികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി പ്രൊജക്ട് ഓഫ് ഫിഫ്റ്റിയിലെ രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചു. 75,000 സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുളള വലിയ പദ്ധതിയുടെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം അബുദബിയിലെ ഖസർ അല്‍ വതനില്‍ നടന്നത്. സ്വദേശികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിനുളള വിവിധ പദ്ധതികളുടെ പ്രഖ്യാപനമാണ് പ്രധാനമായും നടന്നത്. 24 ബില്ല്യണ്‍ ദിർഹമാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. സർക്കാർ ജോലികളില്‍ നിന്ന് അമ്പത് വയസിന് ശേഷം
വിരമിക്കുന്ന സ്വദേശികള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനുളള അവസരം, എമിറാത്തി ടാലന്‍റ് കോപെറ്റീവ്നെസ് കൗണ്‍സില്‍, വിദ്യാർത്ഥികള്‍ക്ക് പഠന സഹായമുള്‍പ്പടെയുളള പദ്ധതികളും പ്രഖ്യാപിച്ചു. പ്രൊജക്ട് ഓഫ് ഫിഫ്റ്റിയിലെ ആദ്യഘട്ട പ്രഖ്യാപനത്തില്‍ 13 പദ്ധതികളാണ് ഉള്‍പ്പെട്ടിരുന്നത്.