ദക്ഷിണ കൊറിയ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ അന്തരിച്ചു 78 വയസ്സായിരുന്നു 2014 സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളുകളായി കിടപ്പിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണുകളും മെമ്മറി ചിപ്പുകളും ഉൽപാദിപ്പിക്കുന്ന ദക്ഷിണകൊറിയൻ സ്ഥാപനമായ സാംസങ്ങിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതത് ലീ കുൻ ഹീ ആയിരുന്നു. ഇന്ന് കമ്പനിയുടെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണകൊറിയയുടെ ജിഡിപിയുടെ അഞ്ചിലൊന്നിന് തുല്യമാണ്. 1987 മുതൽ 98 വരെ സാംസങ് കമ്പനിയുടെ ചെയർമാനും 1998 മുതൽ 2008 വരെ സിഇ ഒ യും ആയിരുന്ന ലീ കുൻ ഹീ ദക്ഷിണകൊറിയയിലെ ഏറ്റവും ഏറ്റവും ധനികനായ വ്യക്തിയാണ്.