പാരിസ്: താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലന്ന് വ്യക്തമാക്കി ഫ്രാന്‍സ്. അഫ്ഗാനുമായി ബന്ധം പുലര്‍ത്താന്‍ ഫ്രാന്‍സ് തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അഫ്ഗാന്‍ പൗരന്മാര്‍ക്കും രാജ്യം വിടാന്‍ അനുവാദം നല്‍കുമെന്ന് താലിബാന്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമായ സര്‍ക്കാരിനെക്കുറിച്ച് താലിബാൻ പറഞ്ഞു. എന്നാല്‍ അവര്‍ നുണ പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തങ്ങള്‍ നിരവധി വ്യവസ്ഥകള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും താലിബാന്റെ നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. ജപ്പാന്‍, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും അഫ്ഗാനിൽ താലിബാന്‍ രൂപീകരിച്ച സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.