അപകടസ്ഥലത്ത് നോക്കി നിന്നാല്‍ പിഴ ശിക്ഷയെന്ന് ഓ‍ർമ്മിപ്പിച്ച് അബുദബി പോലീസ്

അപകടസ്ഥലത്ത് നോക്കി നിന്നാല്‍ പിഴ ശിക്ഷയെന്ന് ഓ‍ർമ്മിപ്പിച്ച് അബുദബി പോലീസ്

അബുദബി: അപകടസ്ഥലത്ത് കൂട്ടം കൂടി നിന്നാല്‍ പിഴ ശിക്ഷ കിട്ടുമെന്ന് ഓ‍ർമ്മപ്പെടുത്തി അബുദബി പോലീസ്. ആംബുലന്‍സുകള്‍ക്കും അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിനും തടസ്സമാകുന്ന തരത്തില്‍ കൂട്ടം കൂടി നിന്നാല്‍ ആയിരം ദിർഹമാണ് പിഴ ഈടാക്കുക.ഇത്തരത്തില്‍ അപകടസ്ഥലത്ത് ഗതാഗതതടസ്സമുണ്ടാകുന്ന വീഡിയോയും ട്വിറ്ററില്‍ അബുദബി പോലീസ് പങ്കുവച്ചിട്ടുണ്ട്.

അപകടങ്ങളുടെ ചിത്രങ്ങളും വീഡിയോയും എടുക്കുന്നതും നിയമവിരുദ്ധമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.