ഫുജൈറ: പർവ്വതാരോഹണത്തിലൂടെ ലോകത്തിന് പുതിയ സമാധാനം സന്ദേശമെത്തിക്കുകയാണ് എമിറാത്തി സാഹസികനായ അല്‍ മെമാരി. സമാധാനത്തിന്‍റെയും സഹിഷ്ണുതയുടേയും ഉത്തമ മാതൃക സൃഷ്ടിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നും ദി പീക് ഫോർ പീസ് മിഷനിലൂടെ പർവ്വത ഉയരങ്ങള്‍ കീഴക്കുകയാണ് ഈ എമിറാത്തി സാഹസികന്‍. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശർഖിയുടെ പിന്തുണയോടെയാണ് സയീദ് അല്‍ മെമാരിയുടെ ഈ സംരംഭം.
എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇമാറാത്തിയും രണ്ടു തവണ കെ2 പര്‍വത ശൃംഗം തൊട്ട ആദ്യ യുഎഇക്കാരനുമായ സയീദ്ദ് അല്‍ മെമാരിക്ക് ഹാദി എക്സ്ചേഞ്ച് ആദരവ് നല്‍കി. നൻമ നിറഞ്ഞ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ലോകമറിയുന്ന സഈദ് അൽമെമാരിയെ പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണക്കാനാണ് ഹാദി എക്സ്ചേഞ്ച് ആഗ്രഹിക്കുന്നതെന്ന് ഹാദി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു.

സ്വപ്നങ്ങള്‍ എത്ര കഠിനമാണെങ്കിലും അതിനെ പിന്തുടരാനുള്ള സ്‌ഥൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. സര്‍ എഡ്മണ്ട് ഹിലാരി പ്രസ്താവിച്ചതു പോലെ, ''നമ്മള്‍ ജയിക്കുന്നത് പര്‍വതങ്ങളെയല്ല, നമ്മളെ തന്നെയാണ്, ജീവിതം പര്‍വതാരോഹണം പോലെയാണ്, ഒരിക്കലും താഴേക്ക് നോക്കരുത്'' എന്ന വാക്കുകള്‍ ഇവിടെ അര്‍ത്ഥവത്താണ്.
'ദി പീക് ഫോര്‍ പീസ് മിഷന്‍' ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള നിഷേധാത്മക ചിന്തകള്‍ മാറ്റുകയും, സമാധാനത്തിന്റെ ഇടമായ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്‌നേഹവും സമാധാനവും നിറഞ്ഞ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെ ഉന്നതാധികൃതരുടെ നിര്‍ദേശ പ്രകാരം ഈ ദൗത്യം നടപ്പാക്കുന്നത്.
അല്‍ഭുത സാഹസികന്‍
അസാധാരണമായ നേട്ടങ്ങള്‍ക്കിടയിലും അതി സാധാരണമായ ജീവിതം നയിക്കുന്നുവെന്നതാണ് അല്‍മെമാരിയെ വ്യത്യസ്തനാക്കുന്നത്. കാലാവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അതിജീവിച്ച് 246 ആഗോള കൊടുമുടികളില്‍ 67 കൊടുമുടികള്‍ സഈദ് കീഴടക്കിയിട്ടുണ്ട്. 'എക്‌സ്പ്‌ളോറര്‍ ഗ്രാന്‍ഡ് സ്‌ളാം' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ പട്ടികയിലെ 43 ആഗോള സാഹസികർക്കിടയില്‍ 37 മതാണ് അദ്ദേഹം.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ കയറുന്ന ആദ്യ ഇമാറാത്തി സാഹസികനാണ് സഈദ് അല്‍ മെമാരി.8,848 മീറ്റര്‍ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമായ എവറസ്റ്റില്‍ 2012ലാണ് സാഹസികനായ സഈദ് കയറിയത്.
സഈദ് അല്‍ മെമാരിയുടെ പര്‍വതാരോഹണ ദൗത്യം തുടരുകയാണ്. സാഹസികതയിലൂടെയുള്ള അനന്തമായ സ്‌നേഹം, പര്‍വത കായിക വിനോദങ്ങള്‍, ഫ്രീജമ്പിംഗ്, ഡൈവിംഗ്, ഗുഹാ പ്രയാണം തുടങ്ങി നിരവധി അനന്തമായ സാഹസങ്ങളിലൂടെയും ടൂര്‍ണമെന്റുകളിലൂടെയും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ് സഈദ് അല്‍മെമാരിക്കുണ്ട്.