എകെജി സെന്റര്‍ മാലിന്യങ്ങള്‍ സമാഹരിക്കുന്ന കളക്ഷന്‍ ഏജന്റ്: കെ സുധാകരന്‍

എകെജി സെന്റര്‍ മാലിന്യങ്ങള്‍ സമാഹരിക്കുന്ന കളക്ഷന്‍ ഏജന്റ്: കെ സുധാകരന്‍

തിരുവനന്തപുരം: മാലിന്യങ്ങള്‍ സമാഹരിക്കുന്ന കളക്ഷന്‍ ഏജന്റായി എകെജി സെന്റര്‍ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍ക്കും കയറി ചെല്ലാവുന്ന വഴിയമ്പലമായി സിപിഎം അധ:പധിച്ചു. കൂറുമാറ്റക്കാരെയും അവസര വാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് സിപിഎം കൂപ്പുകുത്തിയെന്നും കെ സുധാകരന്‍ പറഞ്ഞു. അനില്‍കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അദ്ദേഹത്തെ പുറത്താക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം സിപിഐഎമ്മിനെ കുറിച്ച് ബോധ്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി വിടാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള വെയ്സ്റ്ററുകളെ സിപിഐഎം സ്വീകരിച്ചു കൊണ്ടിരിക്കുന്നുവെന്ന് കെ മുരളീധരനും ചൂണ്ടിക്കാട്ടി.

വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് പി ടി തോമസ് എം എല്‍ എ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്തവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എം എല്‍ എയും വിഷയത്തില്‍ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.