ഇന്ത്യക്കാരന്‍ അടക്കം 38 വ്യക്തികളേയും 15 സ്ഥാപനങ്ങളേയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എ.ഇ

ഇന്ത്യക്കാരന്‍ അടക്കം 38 വ്യക്തികളേയും 15 സ്ഥാപനങ്ങളേയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എ.ഇ

അബുദാബി: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പ്രസിദ്ധപ്പെടുത്തി യു.എ.ഇ. പട്ടികയില്‍ ഒരു ഇന്ത്യക്കാരന്‍ അടക്കം 38 വ്യക്തികളും 15 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. മന്ത്രി സഭ പുറത്തിറക്കിയ പ്രമേയത്തിലാണ് പട്ടിക പുറത്തിറക്കിയത്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന നെറ്റ്വര്‍ക്കുകളെ ലക്ഷ്യമിട്ട് തകര്‍ക്കുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ പ്രമേയത്തില്‍ ഓര്‍മിപ്പിച്ചു. റെഗുലേറ്ററി അതോറിറ്റികള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുകയും 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.