നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നേക്കും; കോവിഡ് അവലോകനയോഗം ഇന്ന്

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നേക്കും; കോവിഡ് അവലോകനയോഗം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് വന്നേക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഇന്ന് കോവിഡ് അവലോകനയോഗം ചേരും. അവലോകന യോഗശേഷം ഇളവുകള്‍ക്ക് സംബന്ധിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ അവലോകന യോഗത്തില്‍ ചർച്ചചെയ്യും. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കുന്നതാണ് പരിഗണയിലുള്ളത്. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

അതേസമയം മ്യൂസിയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ചകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ഉണ്ടാവില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.