യുഎഇയില്‍ ഇന്ന് 608 പേർക്ക് കോവിഡ്, ഒമാനില്‍ കോവിഡ് മരണമില്ല

യുഎഇയില്‍ ഇന്ന് 608 പേർക്ക് കോവിഡ്, ഒമാനില്‍ കോവിഡ് മരണമില്ല

ദുബായ്: യുഎഇയില്‍ ഇന്ന് 608 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. 311171 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 608 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 706 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 730743 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 722073 പേർ രോഗമുക്തി നേടി. 2068 പേർ മരിച്ചു.

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഒമാനില്‍ ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 84 പേരാണ് രോഗമുക്തി നേടിയത്. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 303268 ആയി. ഇവരില്‍ 293498 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.