പ്രമുഖ ഐ എസ് നേതാവിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി ഫഞ്ച് പ്രസിഡന്റ് മാക്രോണ്‍

പ്രമുഖ ഐ എസ് നേതാവിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി ഫഞ്ച് പ്രസിഡന്റ് മാക്രോണ്‍


പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി ഫ്രാന്‍സ്. അദ്നാന്‍ അബു വാഹിദ് അല്‍ സഹ്റാവിയെ വധിച്ചെന്നും ഇയാള്‍ പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകര നേതാവാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്ഥിരീകരിച്ചു.

ഭീകരസംഘടനകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തില്‍ വലിയ വിജയമാണിതെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. എന്നാല്‍ എവിടെ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഫ്രാന്‍സ് വെളിപ്പെടുത്തിയിട്ടില്ല.

2017ല്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന് ഭീകരര്‍ക്ക് നേതൃത്വം നല്‍കിയ ഐഎസ് നേതാവാണ് അദ്നാന്‍ അബു വാഹിദ് അല്‍ സഹ്റാവി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഫ്രഞ്ചിലെ ആറ് ജീവകാരുണ്യ പ്രവര്‍ത്തകരെയും അവരുടെ നൈജീരിയന്‍ ഡ്രൈവറെയും കൊലപ്പെടുത്താനുള്ള ഉത്തരവിട്ടത് സഹ്റാവിയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.