തീയേറ്ററുകള്‍ തുറക്കുന്നത് വൈകും: പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടല്‍ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

തീയേറ്ററുകള്‍ തുറക്കുന്നത് വൈകും: പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടല്‍ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കോവിഡ് സാഹചര്യത്തില്‍ തീയറ്റര്‍ തുറക്കാന്‍ ഉചിതമല്ല. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടല്‍ നടത്തുമെന്നും സജി ചെറിയാന്‍ കൊച്ചിയില്‍ പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കളൂുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്‌സീനേഷന്‍ പദ്ധതിയില്‍ ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നതോടെ സംസ്ഥാനം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ശനിയാഴ്ച ചേരുന്ന പ്രതിവാര അവലോകനയോഗം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.