ജോലിയിൽ നിന്ന് വിരമിച്ചശേഷം പ്രതിക്കായി കൂറുമാറ്റം: പോലീസിനെതിരേ ഹൈക്കോടതി

ജോലിയിൽ നിന്ന് വിരമിച്ചശേഷം പ്രതിക്കായി കൂറുമാറ്റം: പോലീസിനെതിരേ ഹൈക്കോടതി

കൊച്ചി : ജോലിയിൽ നിന്ന് വിരമിച്ച ശേഷം പ്രതികള്‍ക്കനുകൂലമായി കൂറുമാറുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം ആലോചിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി.

കേസന്വേഷിച്ച ഉദ്യോഗസ്ഥൻ പ്രതികള്‍ക്കനുകൂലമായി കൂറുമാറുന്നത്‌ നിയമ സംവിധാനത്തെയാകെ തകര്‍ക്കും. അതിനാല്‍ ഈ വിഷയത്തില്‍ പ്രത്യേകം നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇതിനായി വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ജസ്‌റ്റിസ്‌ പി.വി. കുഞ്ഞിക്കൃഷ്‌ണന്‍ നിര്‍ദേശിച്ചു.

വിരമിച്ച ശേഷം ഉദ്യോഗസ്‌ഥര്‍ കൂറുമാറാന്‍ സാധ്യതയില്ലെന്നു പറയാനാകില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. വിരമിച്ച ഉദ്യോഗസ്‌ഥര്‍ പലതരത്തിലുള്ള സമ്മര്‍ദത്തിനു വഴങ്ങുന്ന സാഹചര്യമാണെന്നും ഡി.ജി.പി വ്യക്‌തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.