കാസര്‍കോഡ്: നാര്‍കോട്ടിക് ജിഹാദ് ഒരു ആഗോള യാഥാര്‍ഥ്യമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്നത് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മാത്രം നിലപാടല്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. എല്ലാ തീവ്രവാദ സംഘടനകളുടെയും പ്രധാന വരുമാന സ്രോതസ് ലഹരിവസ്തുക്കളില്‍ നിന്നാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഖിലാഫത്ത് പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധവും ജന്മി വിരുദ്ധവുമാണെന്നാണ് ഇസ്ലാമിക സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ടവരും പലായനം ചെയ്തവരും സാധാരണക്കാരും കുടിയേറ്റക്കാരുമാണെന്നതു തന്നെ ഇത് ബ്രിട്ടീഷ് വിരുദ്ധ സമരമല്ലെന്നതിന്റെ തെളിവാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.