തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ അവലോകന യോഗം പരിഗണിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം ഇത് അനുവദിച്ചേക്കില്ല.ബാറുകള്‍ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കില്ല.
സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറന്നേക്കില്ല. എന്നാല്‍ കടകളുടെ പ്രവര്‍ത്തന സമയം രാത്രി 10വരെ ആക്കുന്നത് പരിഗണനയിലുണ്ട്. നിലവില്‍ ഒന്‍പതുമണി വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഡുകളുടെ അടച്ചിടല്‍ തുടരണമോ എന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും.