കൗതുകമായി സൗദി-ഖത്തർ-യുഎഇ പ്രതിനിധികളുടെ കൂടികാഴ്ച ചിത്രം

കൗതുകമായി സൗദി-ഖത്തർ-യുഎഇ പ്രതിനിധികളുടെ കൂടികാഴ്ച ചിത്രം

സൗദി അറേബ്യ: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദും, യുഎഇ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹന്നൂന്‍ ബിന്‍ സയ്യീദും കൂടികാഴ്ച നടത്തി. സൗദി ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റിലൂടെ പങ്കുവച്ച മൂവരുടേയും ചിത്രം നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. സാധാരണവേഷങ്ങളിലാണ് മൂവരും ചിത്രത്തിലുളളത്.

സൗദിയിലെ ചെങ്കടല്‍ പ്രദേശത്തുവച്ചാണ് കൂടികാഴ്ചയെന്ന് ട്വീറ്റില്‍ പറയുന്നുണ്ടെങ്കിലും സമയം വ്യക്തമല്ല

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.