ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റ് അടിക്കാനുളള സാധ്യതയുമുണ്ട്. ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കാം.
അന്തരീക്ഷ ഈർപ്പത്തിന്‍റെ തോത് രാത്രിയോടെ കൂടുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.