വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സ്മരണാര്‍ത്ഥമുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് എട്ട് ലക്ഷം ഡോളര്‍ അനുവദിച്ച് പേപ്പല്‍ ഫൗണ്ടേഷന്‍. വൈദികര്‍ക്കും സിസ്റ്റര്‍മാര്‍ക്കും ബ്രദേഴ്സിനും അത്മായര്‍ക്കും റോമിലെ 16 സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
കത്തോലിക്കാ നേതാക്കളെയും അധ്യാപകരെയും സേവനത്തിനായി സജ്ജരാക്കുകയെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാഴ്ചപ്പാടില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പേപ്പല്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് യൂസ്റ്റസ് മിത പ്രസ്താവനയില്‍ പറഞ്ഞു. 2000ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചതിനുശേഷം 1,600 ലധികം ആളുകള്‍ക്ക് ഏകദേശം 13 മില്യണ്‍ ഡോളറിന്റെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
1988 ലാണ് പേപ്പല്‍ ഫൗണ്ടേഷന്‍ സ്ഥാപിതമാകുന്നത്. സഭയ്ക്കുള്ളിലെ വൈദികരുടെയും മറ്റ് അധികാര ശ്രേണികളുടെയും പരസ്പര സഹകരണം, സാക്ഷ്യം വഹിക്കല്‍ എന്നിവയിലൂടെ പരിശുദ്ധ പിതാവിനെയും കത്തോലിക്ക സഭയെയും സേവിക്കുക എന്നതാണ് പേപ്പല്‍ ഫൗണ്ടേഷന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.