ഐ.സി.യു വെന്റിലേറ്ററുകള്‍ ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കാരിത്താസ് ഇന്ത്യ മുഖ്യമന്ത്രിക്ക് കൈമാറി

ഐ.സി.യു വെന്റിലേറ്ററുകള്‍ ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കാരിത്താസ് ഇന്ത്യ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കാരിത്താസ് ഇന്ത്യ നല്‍കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയന് കൈ മാറി. ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജന്‍സിയാണ് കാരിത്താസ് ഇന്ത്യ.

കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും കൊച്ചി ജനറല്‍ ആശുപത്രിക്കും ഐ.സി.യു വെന്റിലേറ്ററുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളാണ് കൈമാറിയത്. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 12 യൂണിറ്റുകളാണ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ് ക്രിസ്തുദാസ്, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ പോള്‍ മൂഞ്ഞേലി, മലങ്കര സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ റവ.ഫാ തോമസ് മുകളുംപുറത്ത് എന്നിവര്‍ സംബന്ധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.