റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അന്തരിച്ചു

റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അന്തരിച്ചു

ചങ്ങനാശേരി: പൊതു പ്രവര്‍ത്തകനും ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി കോവിഡാനന്തര ചികിത്സയിലായിരുന്നു.

കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ഡസിസി അംഗം,ജില്ല കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.