ഷാർജ: കൊച്ചിയും കോഴിക്കോടുമുള്‍പ്പടെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കുളള സർവ്വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. 300-600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ദില്ലി, മുംബൈ,ഹൈദരാബാദ്,കൊച്ചി എന്നിവിടങ്ങളിലേക്ക് 300 ദിർഹമാണ് നിരക്ക്.കോഴിക്കോട്ടേക്കും ചെന്നൈയിലേക്കുമാണ് പോകുന്നതെങ്കില്‍ 310 ദിർഹം നല്കണം.
തിരുവനന്തപുരത്തേക്ക് 320 ദിർഹവും അഹമ്മദാബാദിലേക്ക് 350 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. കോയമ്പത്തൂരിലേക്ക് 398 ദിർഹം നല്കിയും, ബാംഗ്ലൂരിലേക്ക് 450 ദിർഹം നല്കിയും പറക്കാം. ഗോവയിലേക്കാണ് പോകുന്നതെങ്കില്‍ 600 ദിർഹം നല്കണം.