അബുദബി: റോഡുകളിലെ വിവിധ ലൈനുകളിലൂടെ പോകുന്ന വാഹനങ്ങള്‍ ഒരേ സമയം നിരീക്ഷിക്കാന്‍ കഴിയുന്ന ക്യാമറകളുളള റഡാറുകള്‍ എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുളള 700 റഡാറുകളാണ് സ്ഥാപിച്ചിട്ടുളളത്.
സുരക്ഷ ഉറപ്പാക്കാനാണ് നീക്കമെന്ന് അബുദബി പോലീസ് അറിയിച്ചു. സുരക്ഷ വർദ്ധിപ്പിച്ച് റോഡ് അപകടങ്ങള്‍ കുറയ്ക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും റോഡ് നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.