സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; ടി20യിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്നും കായിക മന്ത്രി

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; ടി20യിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്നും കായിക മന്ത്രി

തിരുവന്തപുരം: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. കേരള യുനൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണിത്.

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അതിനായി ഒരുക്കമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ടി20 മത്സരത്തിനാവും കാര്യവട്ടം സ്റ്റേഡിയം വേദിയാവുക. ആദ്യ ടി20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി20 18ന് വിശാഖപട്ടണത്തും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.