ദുബായ്: യുഎഇയിൽ ഇന്ന് 322 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്ചെയ്തു. 399 പേർ രോഗമുക്തി നേടിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
യുഎഇയിൽ ഇതുവരെ 80.02 മില്യൺ കോവിഡ് പരിശോധനകൾ നടത്തിയതിൽ 733,325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,25,254 പേർ രോഗമുക്തി നേടിയതായും. 2078 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞതായും. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾവ്യക്തമാക്കുന്നു.