പാലാ: സിനിമാതാരം മിയയുടെ പിതാവ്, പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു. ന്യുമോണിയ രോഗബാധിതനായി അദ്ദേഹം പാലായിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: മിനി (കോതമംഗലം). മക്കൾ: ജിനി, ജിമി (മിയ ജോർജ്). മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.
2015-ൽ പുറത്തിറങ്ങിയ അനാർക്കലി എന്ന മലയാള ചലച്ചിത്രത്തിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് മിയ ജോർജ്.