ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു

ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു

കോട്ടയം: ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സുബി ജോസഫ് (25) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5:35ന് വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപമായിരുന്നു അപകടം.

ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്. പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. പൂവത്തുംമൂടിനു സമീപം ബസ്, സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽനിന്നു തെന്നിമാറുകയും സുബി ബസിനടിയിൽപെടുകയുമായിരുന്നു. പ്രതിശ്രുത വരൻ അത്ഭുതകരമായി രക്ഷപെട്ടു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി, ബിജി ദമ്പതികളുടെ ഏകമകളാണ് സുബി ജോസഫ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.