പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന നടപടി നാളെ മുതല്‍

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന നടപടി നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇവരുടെ പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍.

എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റില്‍ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്റെ ആശങ്ക നില നില്‍ക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം അലോട്‌മെന്റ് പരിശോധിക്കാന്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.