ദുബായ്: സൗദി അറേബ്യയുടെ ദേശീയ ദിനമായ നാളെ സെപ്റ്റംബർ 23 ന് മൂന്ന് മിനിറ്റ് നീളുന്ന വെടിക്കെട്ടൊരുക്കി ദുബായ്. ദുബായുടെ ആകർഷക കേന്ദ്രങ്ങളില്‍ ഒന്നായ ബുർജ് അല്‍ അറബിലുള്പ്പടെ വിവിധ ഭാഗങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുണ്ടാകും.ബുർജ് ഖലീഫ സൗദി പതാകയുടെ നിറങ്ങളണിയും.
ദുബായ് ഫൗണ്ടെയ്ന് സൗദി ദേശീയ ഗാനത്തിനനുസരിച്ചാകും കാണികളെ വിസ്മയിപ്പിക്കുക. ഇതുകൂടാതെ പ്രധാന ഇടങ്ങളിലെല്ലാം സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ചുളള പരിപാടികളുണ്ടാകും. ഡോള്‍ഫിനേറിയത്തില്‍ ടിക്കറ്റ് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്.