എല്‍ഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാന വിഭജനം പ്രധാന അജണ്ട

എല്‍ഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാന വിഭജനം  പ്രധാന അജണ്ട

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് രാവിലെ 11 മണിക്ക് എകെജി സെന്ററില്‍ ചേരും. ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാന വിഭജനം അന്തിമമാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഏകദേശം ധാരണയായ ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാന വിഭജനം അന്തിമമാക്കുന്നത് യോഗത്തിന്റെ പ്രധാന അജണ്ടയാണ്. പുതിയ ഘടക കക്ഷികള്‍ക്ക് ഇരുപാര്‍ട്ടികളും വിട്ടുകൊടുക്കേണ്ട സ്ഥാപനങ്ങളിലാണ് ധാരണയായിട്ടുള്ളത്.

അതേസമയം വിവിധ മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കുന്നതിനുള്ള സാധ്യത എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. സര്‍വ്വ കക്ഷി യോഗം വിളിക്കില്ലെന്ന് പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. 27ന് കര്‍ഷക സംഘടനകള്‍ നടത്താനിരിക്കുന്ന ഭാരത് ബന്ദിന് എല്‍ഡിഎഫ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.