തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാനുള്ള ക്രമീകരണങ്ങള്‍ ആലോചിക്കാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം ഇന്ന് ചേരും.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ വൈകീട്ട് അഞ്ചരക്കാണ് യോഗം നടക്കുക. യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കൂ.
വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രാഥമിക കൂടിയാലോചന നടന്നു. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളും പത്ത്, 12 ക്ലാസുകളുമാണ് ആദ്യഘട്ടം തുറക്കുക. സംസ്ഥാനതലത്തില്‍ ബാധകമായ പൊതുമാര്ഗരേഖയും സ്കൂള്‍തലത്തില്‍ നടപ്പാക്കേണ്ട നിര്‍ദേശങ്ങളും പ്രത്യേകം തയാറാക്കാനാണ് ആലോചിക്കുന്നത്.
പ്രൈമറി ക്ലാസുകളില്‍ ഒരുസമയം ഹാജരാകുന്ന കുട്ടികളുടെ എണ്ണം പത്ത്, 12 ക്ലാസുകളെ അപേക്ഷിച്ച് കുറക്കും. സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം കൂടി പരിശോധിച്ചുള്ള ശതമാന കണക്കാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. ഇക്കാര്യങ്ങളില്‍ ആരോഗ്യവകുപ്പിന്റെ അഭിപ്രായംകൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.