ദുബായ്: സഫാരി പാർക്കിന്റെ പുതിയ സീസണ് ഈ മാസം 27 ന് ആരംഭിക്കും. എല്ലാ പ്രായത്തിലുമുളള സന്ദർശകർക്കായി വിപുലമായ വിനോദ-വിജ്ഞാന പരിപാടികളാണ് സഫാരിയില്‍ ഒരുക്കിയിട്ടുളളതെന്ന് അധികൃതർ അറിയിച്ചു. ചൂട് കാലമായതിനാല്‍ മൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് മൂന്ന് മാസം പാർക്ക് അടച്ചിട്ടത്. 3000ത്തോളം ജീവജാലങ്ങളാണ് പാർക്കിലുള്ളത്.
119 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിൽ ആഫ്രിക്ക, ഏഷ്യ, അറേബ്യൻ ഡെസേർട്ട് സഫാരി, എക്സ്പ്ലോറർ, അഡ്വഞ്ചർ വില്ലേജ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളുണ്ട്. പതിവുപോലെ ഇത്തവണയും നിരവധി പേർ സഫാരി പാർക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.