തൃശൂര്‍: 'ചത്താലും ചേട്ടന്റെ കൂടെ' എന്നു പറഞ്ഞ് പ്രണയിച്ചിട്ട് അവസാനം 'തേച്ച് മടക്കി'യിട്ട് പോയ കാമുകിയുടെ ഒര്‍മ്മയ്ക്കായി 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച് യുവാവിന്റെ വേറിട്ട പ്രതിഷേധം. ഇത്രയും ബലൂണുകള്‍ തനിയെ ഊതി വീര്‍പ്പിച്ച് ഇയാള്‍ റോഡരികില്‍ കെട്ടിത്തൂക്കുകയും ചെയ്തു.
ഈ 666 ബലൂണുകളുടെ കണക്ക് എന്തെന്നു ചോദിച്ചവരോട് ക്ഷണ നേരത്തിനുള്ളില്‍ യുവാവിന്റെ മറുപടി വന്നു. 'ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു... വന്നില്ല. അതിന്റെ ഓര്‍മയ്ക്കായിട്ട് അത്രയും ബലൂണ്‍ ഇരിക്കട്ടേന്ന്'.
രാവിലെ ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി എത്തിയ യുവാവ് ഇലക്ട്രിക് പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടിയ ശേഷം ബലൂണുകള്‍ ഓരോന്നായി ഊതി നിറച്ച് കെട്ടുകയായിരുന്നു. കാറ്റ് ഊതി അവശനായെങ്കിലും കാമുകി തേച്ചിട്ടു പോയ അത്രയും ദിവസങ്ങള്‍ക്കുള്ള എണ്ണം ബലൂണ്‍ നിറച്ച ശേഷമാണ് യുവാവ് സ്ഥലം കാലിയാക്കിയത്.