റിയാദ്: സൗദിയില്‍ ടൂറിസ്റ്റ് വിസകള്‍ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാർച്ച് 24 ന് മുന്‍പ് ടൂറിസ്റ്റ് വിസകള്‍ ഇഷ്യൂ ചെയ്ത എല്ലാ രാജ്യക്കാർക്കും വിസ പുതുക്കി നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തേക്ക് വരാന്‍ കഴിയാതെ വിസാ കാലാവധി അവസാനിച്ചവർക്കാണ് വിസ നീട്ടി നല്‍കുന്നത്. ഇതിന്‍റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുതിയ വിസാ കാലാവധി ഉള്‍പ്പെടുത്തിയ ഇ-വിസ അറ്റാച്ച് ചെയ്ത ഇ-മെയില്‍ സന്ദേശം അര്‍ഹരായവര്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.