അബുദബി: എത്തിഹാദ് എയർവേസിലൂടെ അബുദബിയിലേക്കോ, അബുദബി വഴിയോ യാത്ര ചെയ്യുന്നവർക്ക് എക്സ്പോ ടിക്കറ്റ് സ്വന്തമാക്കാം. ഒക്ടോബർ ഒന്നിനാണ് എക്സ്പോ ആരംഭിക്കുന്നത്. എക്സ്പോനെന്‍ഷ്യല്‍ അബുദബി ക്യാംപെയിനിന്‍റെ ഭാഗമായി ഇന്ന് മുതല്‍ 2022 മാർച്ച് 31 വരെയാണ് സൗജന്യടിക്കറ്റ് സ്വന്തമാക്കാനുളള അവസരമുണ്ടാവുക.
നേരത്തെ ഫ്ളൈ ദുബായിയും എമിറേറ്റ്സും യാത്രക്കാർക്ക് സൗജന്യമായി എക്സ്പോ ടിക്കറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു