സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. മൈക്കിള്‍ തലക്കെട്ടി അന്തരിച്ചു

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. മൈക്കിള്‍ തലക്കെട്ടി അന്തരിച്ചു

കൊച്ചി: സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ വരാപ്പുഴ അതിരൂപതയിലെ വൈദികന്‍ ഫാ. മൈക്കിള്‍ തലക്കെട്ടി (62) അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു. നിര്‍ധന കുടുംബങ്ങള്‍ക്ക് ആയിരത്തിലധികം വീടുകള്‍ നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കി വരികയായിരുന്നു അദ്ദേഹം.

മൃതസംസ്‌ക്കാര ശുശ്രൂഷ നാളെ വൈകുന്നേരം 4.30 ന് ഏലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ ഏലൂര്‍ ഫെറിയിലുള്ള ഭവനത്തില്‍ ഫാ. മൈക്കിള്‍ തലക്കെട്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചക്ക് 12ന് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതല്‍ ഏലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ട്.

വൈകുന്നേരം 4.30 ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കളത്തിപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ മൃതസംസ്‌ക്കാര ശുശ്രൂഷയും ദിവ്യബലിയും നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തപ്പെടുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.