'നീല തൊപ്പിയും അശോകസ്തംഭവും വേണം'; ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്

'നീല തൊപ്പിയും അശോകസ്തംഭവും വേണം'; ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: യൂണിഫോം ചട്ടത്തില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ്. നീലതൊപ്പിയും അശോക സ്തംഭവും വേണമെന്നാണ് ശുപാര്‍ശ. ഇതിനായി നിലവിലെ ചട്ടത്തില്‍ ഭേദഗതി വേണമെന്ന് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 1995 ലെ യുണിഫോം ചട്ടത്തിലാണ് ഭേദഗതി ആവശ്യം.

നേരത്തെ ബാററ്റ് തൊപ്പിയും അശോക സ്തംഭവും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. നിലവില്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരാണ് നീല തൊപ്പിയും അശോക സ്തംഭവും ഉപയോഗിക്കുന്നത്.

1995 ലെ യൂണിഫോം ചട്ടത്തില്‍ കേരള എംബ്ലം ധരിക്കണമെന്നായിരുന്നു നിര്‍ദേശം. കേരള എംബ്ലത്തിന് പകരം സ്റ്റേറ്റ് എംബ്ലം എന്ന് ഭേദഗത ചെയ്യണമെന്നാണ് ഗതാഗത കമ്മീഷണറുടെ ഇപ്പോഴത്തെ ശുപാര്‍ശ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.