മോദിയോട് കര്‍ഷകരുടെ പ്രശ്‌നങ്ങളും ചോദിക്കൂ: ബൈഡനെ ട്വീറ്റ് ചെയ്ത് രാകേഷ് ടികായത്

മോദിയോട് കര്‍ഷകരുടെ പ്രശ്‌നങ്ങളും ചോദിക്കൂ: ബൈഡനെ ട്വീറ്റ് ചെയ്ത് രാകേഷ് ടികായത്


വാഷിംഗ്ടണ്‍:യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകള്‍ കൂടി ചര്‍ച്ചാ വിഷയമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്. വൈറ്റ് ഹൗസില്‍ മോദി-ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെ ട്വിറ്ററിലൂടെയാണ് യുഎസ് പ്രസിഡന്റിനെ ടാഗ് ചെയ്ത് ടികായത്തിന്റെ അഭ്യര്‍ത്ഥനയുണ്ടായത്.

പ്രിയപ്പെട്ട യുഎസ് പ്രസിഡന്റ്, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കര്‍ഷകരാണ് ഞങ്ങള്‍. കഴിഞ്ഞ 11 മാസമായി തുടരുന്ന പ്രതിഷേധത്തിനിടെ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. ഞങ്ങളെ രക്ഷിക്കാന്‍ ഈ കറുത്ത നിയമം പിന്‍വലിച്ചേ മതിയാകു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കര്‍ഷകരുടെ ആശങ്കകള്‍ക്ക് കൂടി ദയവുചെയ്ത് ശ്രദ്ധ നല്‍കണം -'ബൈഡന്‍ കര്‍ഷകര്‍ക്കായി സംസാരിക്കണം' എന്ന ഹാഷ് ടാഗുമായി ടികായത്ത് ട്വീറ്റ് ചെയ്തു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.