തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് ഇനി മുഖ്യ രജിസ്ട്രാറുടെ അനുമതി വേണ്ട. രജിസ്ട്രഷന്‍ സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ ആയിരിക്കണം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് വിവാഹ രജിസ്ട്രേഷന് കാലതാമസത്തിന് കാരണമാകുന്നതായി പരാതി ഉയരുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവാഹ (പൊതു) മുഖ്യരജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ എന്നത് ഒഴിവാക്കി സര്‍ക്കാര്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാണ് അനുമതി.
വിവാഹം കഴിഞ്ഞ് പെട്ടെന്ന് വിദേശത്തേക്ക് പോകേണ്ടി വന്നവരും വിദേശത്ത് വിവാഹിതരായവരുമടക്കം പലര്‍ക്കും ആശ്വാസമാകുന്നതാണ് പുതിയ ഉത്തരവ്.