ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് ഭീഷണി സന്ദേശം എത്തിയത്. അണക്കെട്ട് തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ ബോംബ് വച്ചതായാണ് വെള്ളിയാഴ്ച വൈകിട്ട് ഓടെ ഭീഷണി സന്ദേശം എത്തിയത്.
തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നായിരുന്നു സന്ദേശം. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വിളിച്ചത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തൃശ്ശൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്.