ദുബായ്: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വെളളിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. അല്‍ നഹ്ദ, ജുമൈറ, അല്‍ ഖൂസ്, അല്‍ ഖുദ്ര ഭാഗങ്ങളിലാണ് പൊടിക്കാറ്റ് ഏറ്റവും ശക്തമായി വീശിയടിച്ചത്.
അബുദബി, ഷാർജ അടക്കമുളള വിവിധ എമിറേറ്റുകളില്‍ മഴ പെയ്യുകയും ചെയ്തു. അലൈനിലെ റോഡുകളിലും പാർക്കിംഗുകളിലും വെളളക്കെട്ടുമുണ്ടായി. മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിയിരുന്നു.