തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അനുമതി നല്‍കാനാണ് ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കായിരിക്കും ബാറുകളില്‍ പ്രവേശനം. ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കണം. എ.സി ഉപയോഗിക്കാന്‍ പാടില്ല. അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗരേഖയിലും തീരുമാനമായെന്നാണ് സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.