കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസലിന് ലീറ്ററിന് 26 പൈസയാണ് കൂട്ടിയത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഡീസല്‍ ഒരു ലിറ്ററിന് 96 രൂപ 13 പൈസയാണ് വില. എറണാകുളത്ത് 93 രൂപ 93 പൈസയും കോഴിക്കോട് 94 രൂപ 03 പൈസയുമാണ് ഇന്നത്തെ വില.
അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപയിലേക്ക് അടുക്കുകയാണ്. 103 രൂപ 70 പൈസയാണ് ഒരു ലിറ്ററിന് വില. എറണാകുളത്ത് 101.35 രൂപയും കോഴിക്കോട് 101.86 രൂപയുമാണ് പെട്രോള്‍ നിരക്ക്.