എക്സ്പോ 2020യിൽ ഗതാഗതം സുഗമമാക്കാൻ ആർടിഎ

എക്സ്പോ 2020യിൽ ഗതാഗതം സുഗമമാക്കാൻ ആർടിഎ

ദുബായ്: ലക്ഷകണക്കിന് സന്ദർശകർ എത്തുമെന്നു പ്രതീക്ഷിക്കുന്ന എക്സ്പോ 2020 യിൽ ഗതാഗതം സുഗമമാക്കാൻ ആർ ടി എ സജ്ജമായി കഴിഞ്ഞു. എമിറേറ്റിന്റെ ഏതു ഭാഗത്തുള്ളവർക്കും സുഗമമായി എക്സ്പോ യിലേക്ക് എത്തിക്കുക എന്നുള്ളതാണ് ആർ ടി എ യുടെ ലക്ഷ്യം. ഇതിനായി വ്യക്തമായ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിലെ തിരക്ക് മുന്നിൽ കണ്ടാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ആർ ടി എ ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ, അൽ ബാർഷയിലെ ഇന്റലിജന്റ് ട്രാഫിക് സെന്റർ ഇതിനു സഹായകരമാകും. ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സജ്ജമാക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.