തിരുവനന്തപുരം: വി എം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹരിക്കണം. സുധീരന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരോടുള്ള കടുത്ത നിലപാട് മാറ്റി സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. അനുനയനീക്കം തള്ളി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍. കെപിസിസി പുനസംഘടനാ ചര്‍ച്ച അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ സുധീരന്റെ അപ്രതീക്ഷിത രാജി കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.