ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ച് ദുബായ്. റിസോനന്‍സ് കണ്‍സള്‍ട്ടന്‍സി 2021 ലെ ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയതിലാണ് ദുബായ് അഞ്ചാം സ്ഥാനത്ത് ഇടം നേടിയത്. ലണ്ടന്‍, പാരീസ്, ന്യൂയോർക്ക്, മോസ്കോ നഗരങ്ങള്‍ ദുബായ്ക്ക് മുന്നില്‍ ഇടം പിടിച്ചു. അതേസമയം ടോക്കിയോ, സിംഗപ്പൂർ, ലോസ് ഏഞ്ചല്‍സ് നഗരങ്ങള്‍ ദുബായിക്ക് പിന്നിലാണ്.
നഗരസുരക്ഷിതത്വം, ആകർഷക കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ വിലയിരുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. ഐന്‍ ദുബായും, മ്യൂസിയം ഓഫ് ഫ്യൂച്ചറും, ജോണ്‍ വിക്ക് റോളർ കോസ്റ്ററും എമിറേറ്റില്‍ വരാനിരിക്കുന്ന പുതിയ ആകർഷണങ്ങളാണ്. പത്ത് ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരങ്ങളാണ് സർവ്വെയ്ക്ക് പരിഗണിച്ചത്. സ്വദേശികളുടെയും സന്ദർശകരുടേയും അഭിപ്രായങ്ങളും സർവ്വെയ്ക്ക് അടിസ്ഥാനമാക്കി.