കണ്ണൂര്‍: താണയില്‍ ദേശീയപാതയോടു ചേർന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാംനിലയില്‍ തീപിടിത്തം. ഗൃഹോപകരണ വില്‍പനയ്‌ക്കായി ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ മുറിയിലാണ് തീപിടിത്തമുണ്ടായത്.
പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടർന്നത്. ഒന്നാം നിലയിലെ അഞ്ച് മുറികള്‍ കത്തിനശിച്ചു. എന്നാൽ അപകടസമയത്ത് കെട്ടിടത്തില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.
തൊട്ടടുത്തുളള പൂട്ടിക്കിടന്ന കടകളിലേക്കും തീപടര്‍ന്നു. കണ്ണൂരില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 50ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അഗ്നി ബാധയ്ക്ക് കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.