തൊടുപുഴ: ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ മുന്നറിയിപ്പു നൽകിയ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുട്ടം സിബിഗിരി ഇടവക സമൂഹം.
പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന മാധ്യമങ്ങൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കും തീവ്രവാദ സംഘടനകൾക്കും ശക്തമായി താക്കീത് നൽകിക്കൊണ്ട് വികാരി ഫാ. ജോൺ പാളിത്തോട്ടത്തിന്റെ നേതൃത്വത്തിൽ മുട്ടം ടൗണിൽ ജപമാല ചൊല്ലിക്കൊണ്ട് പ്രതിഷേധറാലി സംഘടിപ്പിച്ചു.

എ.കെ.സി.സി, പിതൃവേദി, എസ്.എം.വൈ.എം, മാതൃവേദി, തുടങ്ങിയ സംഘടനകൾ സംയുക്തമായി നടത്തിയ പ്രതിഷേധറാലിയിൽ സിബിഗിരി ഇടവക സമൂഹം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും പാലാ രൂപതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി ഒരേമനസ്സോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു.